രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1223 ആയി. 10,018 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 12296 പേരാണ് രോഗികൾ. മഹാരാഷ്ട്രയിൽ ഇന്നലെമാത്രം 790 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്. ആകെ മരണം 521 ആയി. ഗുജറാത്തിൽ 5054 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 333 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 896 പേർക്ക് രോഗം ഭേദമായി. 262 പേർ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. . തമിഴ്നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവിടെ രോഗബാധിതർ 2757 ആയി.
ചെന്നൈയിൽ 174 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം രോഗബാധിതർ 1257 ആയി. ഡൽഹിയിൽ ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 547 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഏപ്രിൽ 15 മുതൽ 30 വരെയുള്ള രണ്ടാഴ്ച കാലത്തിനിടയ്ക്ക് രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 170ൽ നിന്ന് 130 ആയി കുറഞ്ഞു.
content highlights: COVID-19 cases in India rise to 37,776, death toll at 1,223