നാട്ടിലെത്താൻ കോൺഗ്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത 18 അതിഥി തൊഴിലാളികൾ പൊലീസ് കസ്റ്റടിയിൽ

Indore Police Intercept 18 Migrant Labourers, on Their Way to UP, Crammed Inside Cement Mixer

നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത 18 അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി. യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്നു ഇവർ. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്‍ഡോറില്‍ നിന്ന് 35 കിലോമീറ്റർ അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പൊലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമൻ്റ്  മിക്‌സറും വഹിച്ചു വരുന്ന ട്രക്ക് പൊലീസിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നി മൂടി ഊരി നടത്തിയ പരിശോധനയിലാണ് 18 ഓളം തൊഴിലാളികളെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇവര്‍ ട്രക്കില്‍ കയറിയത്. എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാഹനം പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.

content highlights: Indore Police Intercept 18 Migrant Labourers, on Their Way to UP, Crammed Inside Cement Mixer