22 അതിഥി തൊഴിലാളികൾ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി

22 migrants escape from quarantine center in Chhattisgarh

ഛത്തീസ്ഗഢിലെ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് 22 അതിഥി തൊഴിലാളികൾ ചാടിപ്പോയി. ആന്ധ്രാ പ്രദേശിൽ നിന്ന് തിരികെ എത്തിയ അതിഥി തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രിയോട് കൂടി ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപോയത്. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്  തൊഴിലാളികള്‍ക്കായി ക്വാറൻ്റീൻ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ഇതുവരെ അവർ സ്വന്തം ഗ്രാമത്തിൽ ചെന്നിട്ടില്ലെന്നാണ് വിവരം. 

ആന്ധ്ര പ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും 47 തൊഴിലാളികൾ അരന്‍പൂരിൽ എത്തുന്നത് വ്യാഴ്യാഴ്ചയാണ്. ഇവരെയെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് രാത്രി പൊലീസ് സ്റ്റേഷന്‍ പ്രദേശത്തുള്ള സ്ഥലത്ത് ഇവരെ നീരീക്ഷണത്തിലാക്കി. അവിടെ നിന്നാണ് ഇവർ രക്ഷപെട്ടത്. ഈ അതിഥി തൊഴിലാളികൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന്  ദന്തേവാഡ ജില്ലാ കളക്ടര്‍ പറഞ്ഞു. 

Content highlights: 22 migrants escape from quarantine center in Chhattisgarh