സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതെസമയം രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി.

ഇതോടെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗലക്ഷണങ്ങള്‍ ഉള്ള 32,217 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1683 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.

Content Highlight: No more Covid cases reported today

LEAVE A REPLY

Please enter your comment!
Please enter your name here