യുഎസിൽ കൊവിഡ് ബാധിച്ച് 3 മലയാളികൾ കൂടി മരിച്ചു; മരിച്ചവരിൽ ഒരു വെെദികനും എട്ടുവയസ്സുകാരനും

Three more Malayalees died in the US due to covid 19

യുഎസിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉൾപ്പെടെയുള്ളവരാണു മരിച്ചത്. കുണ്ടറ സ്വദേശി ഗീവർഗീസ് എം.പണിക്കരും ഫാ. എം.ജോണും ഫിലാഡല്‍ഫിയയിൽ ആണ് മരിച്ചത്. മാർത്തോമ്മാ സഭ വൈദികനായ എം.ജോൺ കൊട്ടാരക്കര സ്വദേശിയാണ്. പാല സ്വദേശി സുധീഷിൻ്റെ മകന്‍ എട്ട് വയസുകാരന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

ഇവരുടെ മൃതദേഹങ്ങള്‍ വിദേശത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.  കെട്ടാരക്കരയില്‍ ദീര്‍ഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോണ്‍. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകൻ്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  അമേരിക്കയില്‍ ടൂര്‍ ആൻ്റ് ട്രാവല്‍സ് നടത്തുന്ന വ്യക്തിയായിരുന്നു ഗീവര്‍ഗീസ്. അദ്ദേഹവും ഇന്ന് പുലർച്ചെയാണ് മരിച്ചത്. യു.എസില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 1435 പേരാണ് മരിച്ചത്. 

content highlights: Three more Malayalees died in the US due to covid 19