ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്; റെഡ് സോണിലും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലു മണി വരെയും, ബിസിനസ് സമയം അഞ്ചു മണി വരെയും പ്രവൃത്തി സമയമായിരിക്കും. റെഡ് സോണുകളിലടക്കം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റെഡ് സോണുകളിലെ ബാങ്കുകളുടെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും.

ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി അറിയിച്ചത്. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും.

കോവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Content Highlight: Banks should work as proper time as earlier from today

LEAVE A REPLY

Please enter your comment!
Please enter your name here