കേരളത്തിൽ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; 61 പേർക്ക് രോഗമുക്തി

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 34 പേർ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,724 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇതുവരെ 33,010 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 32,315 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നു എന്നത് ആശ്വാസമാണ്. എന്നാൽ കേരളീയർ ലോകത്തിൻ്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ് . 80ൽ അധികം മലയാളികളാണ് ഇതുവരെ കൊവി‍ഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: CM Pinarayi Vijayan press meet