പ്രവാസികളുടെ മടങ്ങിവരവ്; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

NRI lockdown suggestions by the state government

പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. പ്രവാസികളുടെ മടങ്ങിവരവിൻ്റെ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ കമ്മിറ്റി അംഗങ്ങളായിരിക്കും. ജില്ല കളക്ടർ അധ്യക്ഷനായ സമിതി കമ്മിറ്റിയുടെ മേൽനോട്ടം വഹിക്കും. 

വിമാനത്താവളങ്ങളിൽ കോവിഡ് 19 സ്ക്രിനീങിനുള്ള സംവിധാനം ഒരുക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തിൽ നിന്ന് വീടുകളിലേക്ക് പോകാൻ അനുവദിക്കും. ഇവർ 14 ദിവസം ക്വാറൻ്റീനിൽ കഴിയണം. ഇവർക്ക് വീട്ടിൽ ക്വാറൻ്റീൻ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. ഹോട്ടലിൽ ക്വാറൻ്റീനിൽ താമസിക്കണമെങ്കിൽ സ്വന്തം ചെലവിൽ താമസിക്കാം. 

ഇതര സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾ, കേരളത്തിൽ സ്ഥിര താമസമാക്കിയ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ പ്രശ്നമുള്ളവർ തുടങ്ങിയ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് കേരളത്തിലേക്ക് വരാൻ ആദ്യഘട്ടത്തിൽ അനുമതി നൽകുന്നത്. അതിർത്തിയിലെത്തുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ക്വാറൻ്റീനിലേക്കു മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് വീടുകളിലേക്ക് പോകാം. ഇവരും 14 ദിവസം ക്വാറൻ്റീനിൽ കഴിയണം.

content highlights: Covid – NRI lockdown suggestions by the state government