വ്യവസായ സംരഭകർക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ

The license in one week for new Industries says Pinarayi Vijayan

സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾക്കുള്ള അനുമതി ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉപാധികളോടെയാവും അനുമതി നൽകുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡിനെ നേരിടുന്നതിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിനു മുന്നിൽ കേരളം ഏറ്റവും സുരക്ഷിത സ്ഥലമാക്കി മാറ്റിയിരിക്കുയാണ്. ഈ മഹാമാരിക്കിടയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റേത് വികസിത രാഷ്ട്രത്തോടും കിട പിടിക്കുന്ന തരത്തിലുള്ളതാണ് നമ്മുടെ മനുഷ്യവിഭവശേഷി. നിക്ഷേപകര്‍ക്ക് കേരളത്തോട് വലിയ താല്‍പ്പര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് എത്തുന്ന വലിയൊരു വിഭാഗം പ്രവാസികൾക്ക് പുതിയ വ്യവസായങ്ങൾ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ റെയില്‍, റോഡ്, വിമാന സര്‍വീസുകള്‍ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക് അടിസ്ഥാന സൗകര്യ വികസനമുണ്ടാക്കും. രാജ്യാന്തരതലത്തിൽ ഇതു കേരളത്തെ പ്രധാന വാണിജ്യ ശക്തിയാകും. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും റാങ്കിങ് പരിഗണിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: The license in one week for new Industries says Pinarayi Vijayan

LEAVE A REPLY

Please enter your comment!
Please enter your name here