രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണം; 3900 പേർക്ക് പുതുതായി കൊവിഡ്

195 Coronavirus Deaths, 3,900 Cases In India In 24 Hours

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,900 പേർക്ക് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,433 ആയി. ഇതിൽ 32,134 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 12,727 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,568 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 771 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 14,541 ആയി. ഇവിടെ 583 പേരാണ് ഇതുവരെ മരിച്ചത്. രാജസ്ഥാനിൽ ഇന്നലെ മാത്രം 38 കേസുകളും അഞ്ച് മരണവും റിപ്പോർ‌ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ 3,099 പേർക്ക് രോഗം സ്ഥിരീകരിച്ചു. 82 പേർ മരിച്ചു. ബംഗാളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 11 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 61 ആയി ഉയർന്നു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. 2766 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4898 ആയി ഉയർന്നു. 

content highlights: 195 Coronavirus Deaths, 3,900 Cases In India In 24 Hours