കൊവിഡ് പ്രതിരോധത്തില്‍ അധ്യാപകര്‍ക്കും ചുമതല; ആദ്യ ദൗത്യം റേഷന്‍ കടകളില്‍ മേല്‍നോട്ടം

തിരുവനന്തപുരം: കണ്ണൂരില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ മേല്‍നോട്ട ചുമതല. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹോം ഡെലിവറി മേല്‍നോട്ടം തുടങ്ങിയ ചുമതലകളാണ് അധ്യാപകര്‍ക്ക് നല്‍കിയത്. നേരത്തേ, കോവിഡ് പശ്ചാത്തലത്തില്‍ അധ്യാപകരും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Teachers also allocated for Covid duty