രാജ്യത്ത് ഇതുവരെ 548 ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

548 doctors, nurses, paramedics infected with Covid-19 across India

രാജ്യത്ത് ഇതുവരെ  ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു. മെഡിക്കല്‍ രംഗത്തെ ഫീല്‍ഡ് വര്‍ക്കേര്‍സ്, വാര്‍ഡ് ബോയ്‌സ്, സാനിറ്റൈസേഷന്‍ വര്‍ക്കേര്‍സ്, സെക്യൂരിറ്റി പ്രവര്‍ത്തകര്‍, ലാബ് അറ്റൻ്റൻ്റസ്, പ്യൂണ്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. 

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ കണക്കെടുപ്പാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറയുന്നു.  ഇവർക്ക് രോഗബാധ ഉണ്ടായതിനെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്താൻ കഴിയാത്തതിനാൽ ജോലി സ്ഥലങ്ങളിൽ വച്ചാണോ അതോ താമസിക്കുന്ന സ്ഥലത്തുനിന്നാണോ വെെറസ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. 

കൊവിഡ് ബാധിച്ച ഡോക്ടർമാരും നഴ്സുമാരും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി മരിച്ചിട്ടുണ്ട്. എന്നാൽ മരിച്ച ഡോക്ടർമാരുടേയും നഴ്സുമാരുടേയും കൃത്യമായ കണക്ക് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സർക്കാർ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് 69 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 274 നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും രോഗബാധയുണ്ടായി. സഫ്ദര്‍ജങ് ആശുപത്രിയില്‍ 13 മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. എയിസില്‍ 10 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 10 മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ ഇവിടത്തെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.

content highlights: 548 doctors, nurses, paramedics infected with Covid-19 across India