സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല; 7 പേർക്ക് രോഗം ഭേദമായി

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.  അതേസമയം 7 പേർക്ക് രോഗം ഭേദമായി. കോട്ടയത്ത് 6 പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

14,670 പേർ നിരീക്ഷണത്തിലുണ്ട്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34,599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 4,063 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. ഇപ്പോൾ 6 ജില്ലകളിലാണ് കൊവിഡ് ബാധിച്ചവർ ചികിൽസയിലുള്ളത്. കണ്ണൂരിൽ 18 പേർ ചികിൽസയിലുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ കൊവിഡ് രോഗികളില്ല. 

content highlights: CM Pinarayi Vijayan press meet