തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് മൂന്ന് സര്‍വീസ് നടത്തും.
അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദോഹ-കൊച്ചി വിമാനം രാത്രി 10.45നും ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരും. വെള്ളിയാഴ്ച ബഹ്റിന്-കൊച്ചി വിമാനം രാത്രി 10.50നാണ് എത്തുക. ശനിയാഴ്ച കുവൈത്ത്-കൊച്ചി വിമാനം രാത്രി 9.15നും മസ്ക്കറ്റ്-കൊച്ചി വിമാനം രാത്രി 8.50നും എത്തിച്ചേരും.
ഞായറാഴ്ച ദോഹ-തിരുവനന്തപുരം വിമാനം രാത്രി 10.45നും ക്വലാലംപൂര്‍-കൊച്ചി വിമാനം രാത്രി 10.15നും വന്നിറങ്ങും. 11-ന് ബഹ്റൈന്‍-കോഴിക്കോട് വിമാനം രാത്രി 11.20നും ദുബായ-കൊച്ചി വിമാനം രാത്രി 10.10നും എത്തിച്ചേരും. 12-ന് ക്വലാലംപൂര്‍-കൊച്ചി വിമാനം രാത്രി 10.15നും സിങ്കപ്പൂര്‍-ബെംഗളുരു-കൊച്ചി വിമാനം രാത്രി 10.50നും എത്തും.13-ന് കുവൈത്ത്-കോഴിക്കോട് വിമാനം രാത്രി 9.15ന് എത്തിച്ചേരും.
പ്രവാസികള്‍ക്ക് ഏഴ് കിലോ തൂക്കം വരുന്ന ഹാന്‍ഡ്ബാഗേജും 25 കിലോ തൂക്കം വരുന്ന ചെക്ക്ഇന്‍ ബാഗേജും സൗജന്യമായി കൊണ്ടുവരാം.ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി വിമാനകമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്.
Content Highlight: Flight time scheduled for expats who came tomorrow on wards