സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം

തിരുവനന്തപുരം: സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണു വിലയിരുത്തല്‍. കേരളത്തില്‍ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്നതും രോഗ ലക്ഷണങ്ങളില്ലാത്ത ഒട്ടേറെ രോഗികളുണ്ടെന്നതുമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന കാരണങ്ങള്‍.

മനുഷ്യരും പക്ഷികളും ഉള്‍പ്പെടെയുള്ള സസ്തനികളില്‍ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ഇവ സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോ(ടഅഞട) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

പകര്‍ച്ചവ്യാധി വ്യാപനക്കണക്ക് പരിശോധിക്കാനുള്ള കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍), കറക്ടഡ് കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിസിഎഫ്ആര്‍) എന്നിവയുടെ താരതമ്യത്തിലൂടെയാണു റിപ്പോര്‍ട്ട് ചെയ്യാത്ത രോഗികളുടെ എണ്ണം കണക്കാക്കിയത്. ഇവരില്‍ രോഗം മാറിയവരും ഇപ്പോള്‍ രോഗലക്ഷണമുള്ളവരും ഉണ്ടാകാം. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെങ്കിലും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ പരിശോധന കര്‍ശനമാക്കണമെന്നു പഠനം നിര്‍ദേശിക്കുന്നു. ശരീരോഷ്മാവ് അളക്കാനുള്ള ക്യാമറ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും സ്ഥാപിക്കുന്നതും പരിധിയിലേറെ ചൂടുള്ളവരില്‍ രോഗ പരിശോധന നടത്തുന്നതും പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

Content Highlight: Study states there may be 239 unknown Covid patients in the State