കേരളത്തിലുള്ള 24,088 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഏഴ് വരെയുള്ള കണക്കുപ്രകാരം 21 തീവണ്ടികളിലായാണ് ഇത്രയും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിഹാറിലേക്ക് ഒമ്പത് തീവണ്ടികളിലായി 10,017 പേരും ഒഡീഷയിലേക്ക് മൂന്ന് തീവണ്ടികളിലായി 3,421 പേരും ജാർഖണ്ഡിലേക്ക് അഞ്ച് തീവണ്ടികളിലായി 5,689 പേരും മടങ്ങി. ഉത്തർപ്രദേശിലേക്ക് 2,293 പേരെയും മധ്യപ്രദേശിലേക്ക് 1,143 പേരേയും പശ്ചിമ ബംഗാളിലേക്ക് 1,131 പേരേയും മടക്കി അയച്ചു. വെള്ളിയാഴ്ച അതിഥി തൊഴിലാളികളുമായി ലക്നൗവിലേക്ക് ഒരു തീവണ്ടി യാത്ര പുറപ്പെടും.
ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം നൽകിയിട്ടില്ല. ഈ സംസ്ഥാനങ്ങൾ സമ്മതമറിയിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ തിരിച്ചയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: 24,088 migrant workers returned back from Kerala