ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ക്രമസമാധാന പാലനത്തിനായി രാജ്യതലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്ന അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ഞൂറോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ജില്ലകളിലെ യൂണിറ്റുകളിലുള്ളവര്‍ക്കാണ് വൈറസ് ബാധ കൂടുതല്‍.
ബി.എസ്.എഫിന്റെ 195 സൈനികര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്നലെ രണ്ട് ബി.എസ്.എഫ് ജവാന്മാര് വ്യാഴാഴ്ച മരിച്ചിരുന്നു. നിലവില്‍ 191 ജവാന്മാരാണ്ചികിത്സയിലുള്ളത്. ക്വാറന്റൈനിലുള്ള ജവാന്മാരുടെ നിരീക്ഷണത്തിനായി ബി.എസ്.എഫ് പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്. സി.ആര്.പി എഫില്‍ 159 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 900 പേര് ഡല്‍ഹിയില്‍ ക്വാറന്റൈനിലാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് ജവാന്മാര്ക്ക് കൊഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 82 പേര്‍ക്കും സി.ഐ.എസ്.എഫിലെ 50 ഓളം പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
ഒരു സി.ഐ.എസ്.എഫ് ജവാന് കൊവിഡ് ബാധിച്ച് മരിച്ചു.ശസ്ത്ര സീമാ ബല്ലിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14 ജവാന്മാര്ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി പൊലീസിലെ 80 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികര്‍ക്കിടയില്‍ കൊവിഡ് ബാധിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടരുകയാണ്.
Content Highlight: About 500 paramilitaries in the country headquartered in Covid, with concern