സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർക്ക് രോഗം ഭേദമായി. പത്തുപേരും കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് 16 പേർ മാത്രമാണ് കൊവിഡ് ചികിൽസയിലുള്ളത്. കണ്ണൂരിൽ 5 പേരും വയനാട്  4 പേരും  കൊല്ലത്ത് 3 പേരും  ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒരാൾ വീതമാണ് ചികിത്സയിലുള്ളത്. 

കേരളത്തിൽ ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 127 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35,856 സാംപിളുകൾ പരിശോധിച്ചതിൽ 35,355 എണ്ണത്തിൽ രോഗം ഇല്ലെന്ന് ഉറപ്പാക്കി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 33 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

content highlights: CM Pinarayi Vijayan press meet

LEAVE A REPLY

Please enter your comment!
Please enter your name here