പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് രോഗ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചെന്ന് റിപ്പോര്‍ട്ട്. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്.
കാര്‍ത്തിക് അടങ്ങുന്ന ഏഴംഗ സംഘം കാട്ടിലൂടെ നടന്നാണ് ഊരിലെത്തിയത്. രണ്ട് ദിവസം മുന്‍പാണ് കാര്‍ത്തിക്കിന് പനി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഊരിലെത്തിയ ശേഷം ആശുപത്രിയില്‍ പരിശോധന നടത്തിയ ഇയാള്‍ വീട്ടു നിരീക്ഷണത്തിലായിരുന്നു.
കടുത്ത പനിയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന്് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടുകാര്‍ നിരീക്ഷണത്തിലാണ്. ഇയാളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്.
Content Highlight: Young died in Attappadi who is in Covid isolation