സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ‌ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ വന്ന ആൾക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ യാത്രചെയ്ത ആൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  

അതേസമയം ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ രോഗം ഭേദമായി. ഇതുവരെ 505 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെൻ്റിനൽ സർവയലൻസിൻ്റ ഭാഗമായി 3475 സാംപിളുകൾ ശേഖരിച്ചതിൽ 3231സാംപിളുകൾ നെഗറ്റീവായി. 

content highlights: CM Pinarayi Vijayan press meet

LEAVE A REPLY

Please enter your comment!
Please enter your name here