രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 95 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,981 ആയി. ഇന്നലെ മാത്രം 3,320 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. ഇതില്‍ 39,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 60 ശതമാനവും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പുണെ, താനെ, ഇന്ദോര്‍, ചെന്നൈ, ജയ്പുര്‍ നഗരങ്ങളിൽ നിന്നാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് 42 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തെ 216 ജില്ലകളിൽ പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 42 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 29 ജില്ലകളിലും പുതുതായി ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. സാമൂഹിക അകലം, ശുചിത്വം തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കില്‍ രോഗവ്യാപനം ഉണ്ടാവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
content highlights: India reports 3,320 new Covid-19 cases, 95 deaths in 24 hours