കുവെെത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു

Kuwait imposes 20-day total curfew from May 10 to curb coronavirus

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. മെയ് 10 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. വൈകിട്ട് 4.30 മുതൽ 6.30 വരെ റസിഡൻഷ്യൽ മേഖലയിൽ സായാഹ്ന നടത്തത്തിന് മാത്രമാണ് അനുമതി. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിങ് വഴി ചേർന്ന മന്ത്രിസഭാ യോഗമാണ് ഞായറാഴ്ച മുതൽ മെയ് 30 വരെ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിൽ 16 മണിക്കൂറാണ് രാജ്യത്തെ കർഫ്യൂ സമയം. ഞായറാഴ്ച മുതൽ ഇത് 24 മണിക്കൂർ ആയി വർദ്ധിക്കും. 

സായാഹ്ന നടത്തത്തിനായി ഇളവ് അനുവദിച്ച 2 മണിക്കൂർ വാഹനവുമായി പുറത്തിറങ്ങരുത്. നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലവും പാലിക്കണം. സർക്കാർ മേഖലയിൽ അത്യാവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കാം. സ്വകാര്യമേഖലയിൽ സമ്പൂർണ അവധി ആയിരിക്കും.  

content highlights: Kuwait imposes 20-day total curfew from May 10 to curb coronavirus