ലോകത്ത് 40 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 2,75,000 കടന്ന് കൊവിഡ് മരണം

world covid cases rise to 40 lakhs

ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 4,012,841 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു.

ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9,000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,80,000 കടന്നു.

അതേസമയം ഇന്ത്യയില്‍ 3,390 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 56,000 കടന്നു. 24 മണിക്കൂറിനിടെ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,886 ആയി ഉയര്‍ന്നു.

content highlights: world covid cases rise to 40 lakhs