സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍ഗോഡ് കൊവിഡ് മുക്തം

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. ഫേയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വയനാട് ജില്ലയിലുള്ള മൂന്ന് പേര്‍ക്കും, തൃശൂരുള്ള രണ്ടു പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയില്‍ നിന്നും വന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍…

Gepostet von Pinarayi Vijayan am Sonntag, 10. Mai 2020

രോഗമുക്തരായവരില്‍ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. മറ്റ് രണ്ട് പേര്‍ കാസര്‍ഗോഡ്, പാലക്കാട് സ്വദേശികളാണ്. ഇതോടെ കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായി.

വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല.

Content Highlight: 7 new Covid cases confirmed in Kerala today

LEAVE A REPLY

Please enter your comment!
Please enter your name here