അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Five Air India pilots test positive for Covid-19

അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ലെെറ്റ് കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ ആരും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. മുംബൈയിലെ പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ചരക്കു വിമാനങ്ങളിൽ അടുത്തിടെ ചൈനയിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്ക് മുമ്പും ശേഷവും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ.

content highlights: Five Air India pilots test positive for Covid-19