കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ

ICMR teams up with Bharat Biotech to develop Covid-19 vaccine

രാജ്യത്ത് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ. ഇതിനായുള്ള നടപടികൾ തുടങ്ങികഴിഞ്ഞതായും ഐസിഎംആർ വ്യക്തമാക്കി. ഭാരത് ബയോടെക് ഇൻ്റർനാഷനൽ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക. 

ഇതിനായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാംപിളുകളിൽ നിന്ന് ശേഖരിച്ച കൊവിഡ് 19ൻ്റെ ജനിതകഘടകങ്ങൾ ബിബിഐഎല്ലിന് കൈമാറിയെന്ന് ഐസിഎംആർ അറിയിച്ചു. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ വേഗത്തിലാക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി. രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഐസിഎംആർ ഒരുങ്ങുന്നത്. 

content highlights: ICMR teams up with Bharat Biotech to develop Covid-19 vaccine