ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,277 കൊവിഡ് രോഗികൾ; ഇന്നലെ മാത്രം 128 മരണം

India case count nears 63K, toll hits 2,109

ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 3,277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,939 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 2,109 ആയി. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേര്‍ രോഗവിമുക്തരായി. 

മഹാരാഷ്ട്രയില്‍ മാത്രം 20,228 പേര്‍ രോഗബാധിതരാണ്. 779 പേര്‍ മരിച്ചു. ഗുജറാത്തില്‍ 7,796 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 472 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 6,542 പേർക്കും തമിഴ്‌നാട്ടില്‍ 6,535 പേര്‍ക്കും രാജസ്ഥാനില്‍ 3,708 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം 95,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ഇതുവരെ 15 ലക്ഷത്തിലധികം പേരില്‍ വൈറസ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു.

content highlights: India case count nears 63K, toll hits 2,109

LEAVE A REPLY

Please enter your comment!
Please enter your name here