മദ്യത്തിന് വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം; ഓർഡിനൻസ് ഇറക്കും

Kerala to increase liquor price 

ബീയറിൻ്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റേയും വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി നികുതി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. വില കുറഞ്ഞ മദ്യത്തിന് 10 മുതൽ 25 രൂപ വരെയും വില കൂടിയ മദ്യത്തിന് 30 മുതൽ 50 രൂപ വരെയും വില കൂടാനാണ് സാധ്യത. ഇതുവഴി പ്രതിമാസം 50 കോടിയോളം രൂപ അധിക വരുമാനം ലഭിക്കുമെന്നാണു സർക്കാരിൻ്റെ പ്രതീക്ഷ. കൊവിഡ് ലോക്ഡൗൺ കാരണമുള്ള വരുമാന നഷ്ടം കണക്കിലെടുത്താണ് ഇപ്പോൾ മദ്യനികുതി കൂട്ടുന്നത്. 

കഴിഞ്ഞ ബജറ്റിൽ ഇന്ധനത്തിൻ്റേയും മദ്യത്തിൻ്റേയും നികുതി മാത്രമാണു സർക്കാർ വർധിപ്പിക്കാത്തത്. ബീയറിന് 102 ശതമാനവും ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 202 ശതമാനവുമാണ് ഇപ്പോൾ നികുതി. അടിസ്ഥാന വിലയ്ക്കും എക്സൈസ് നികുതിക്കും മേലാണു വിൽപന നികുതി ഈടാക്കിയിരുന്നത്. ഒരു കെയ്സിനു 400 രൂപ അടിസ്ഥാന വിലയുള്ള മദ്യത്തിനും ബീയറിനും 10 ശതമാനവും ഒരു കെയ്സിന് 400 രൂപയിൽ കൂടുതൽ വിലയുള്ള മദ്യത്തിന് 35 ശതമാനവും നികുതി കൂട്ടാനാണു തീരുമാനം.

content highlights: Kerala to increase liquor price