മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച നാളെ; സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇതിനു മുന്നോടിയായി ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടാണ് അറിയ്ക്കുന്നത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, ഹോട്ട്‌സ്‌പോട്ടായി നിശ്ചയിട്ടുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും ചര്‍ച്ചചെയ്യും.

Content Highlight: PM Narendra Modi meet the Chief Ministers tomorrow through video conference

LEAVE A REPLY

Please enter your comment!
Please enter your name here