അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

Cop Probing Arnab Goswami Tests Positive for COVID-19, Says Salve

അര്‍ണബ് ഗോസ്വമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. അർണബിൻ്റെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയില്‍ വാദത്തിനിടെ ഇക്കാര്യമറിയിച്ചത്. ഏപ്രില്‍ 28 നാണ് അർണബിനെ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്തത്. അർണബിൻ്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയില്‍ പാൽഘർ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശത്തെത്തുടർന്നാണ് ചോദ്യം ചെയ്തത്. മുതിർന്ന രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അർണബിനെ ചോദ്യം ചെയ്തത്. ഇവരിലൊരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  

ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിന് അര്‍ണബിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നു. ഇതിനെ അർണബിൻ്റെ അഭിഭാഷകൻ ഹരീഷ് സല്‍വെ കോടതിയില്‍ എതിര്‍ത്തു. ഒപ്പം പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കൊലപാതകവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും  ഹരീഷ് സല്‍വെ പറഞ്ഞു. 

content highlights: Cop Probing Arnab Goswami Tests Positive for COVID-19, Says Salve