വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41,80,303 കടന്നു. 14,90,776 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞപ്പോള്‍, 2,83,860 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ അമേരിക്കയിലാണ് രോഗബാധ രൂക്ഷമായി ബാധിച്ചത്. അമേരിക്കയില്‍ 13,67,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
80,787 പേരാണ് മരിച്ചത്, 10,30,515 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 16,514 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്പെയിനില്‍ 2,64,663, യുകെയില്‍ 2,19,183, ഇറ്റലിയില്‍ 2,19,070, റഷ്യയില്‍ 2,09,688, ഫ്രാന്‍സില്‍ 1,76,970, ജര്‍മനിയില്‍ 1,71,879 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം.
അമേരിക്കയില്‍ എണ്‍പതിനായിരത്തോളം പേര് മരിച്ചപ്പോള്‍ സ്പെയിനില്‍ 26,621, യുകെയില്‍ 31,855, ഇറ്റലിയില്‍ 30,560, റഷ്യയില്‍ 1,915, ഫ്രാന്‍സില്‍ 26,380, ജര്‍മനിയില്‍ 7,569 പേരും മരണത്തിന് കീഴടങ്ങി. കൊറോണയെ കീഴടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലോക രാജ്യങ്ങള്‍. നിലവിലെ കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ ഇനിയും ഗണ്യമായി ഉയരാനാണ് സാധ്യത.
Content Highlight: Corona cases exceeds over 41 lakh over the World