വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്; ഹോട്ട്സ്പോട്ടായി നെന്മേനി

covid confirmed for 11-month-old baby in Wayanad

വയനാട്ടിൽ ഇന്ന് 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് വെെറസ് ബാധ ഉണ്ടായത്. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച കോയമ്പേടില്‍ നിന്ന് എത്തിയ ഡ്രൈവറുടെ പേരക്കുട്ടിയാണ് ഈ കുഞ്ഞ്. ഡ്രൈവറുടെ ഭാര്യയ്ക്കും അമ്മയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ കൊവിഡ് വ്യാപന മുന്‍കരുതലിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ നെന്മേനിയെ പുതിയ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. അമ്പലവയല്‍ (മാങ്ങോട് കോളനി), എടവക(എല്ലാ വാര്‍ഡുകളും), മാനന്തവാടി (എല്ലാ വാര്‍ഡുകളും) മീനങ്ങാടി (വാര്‍ഡ് 8, 9, 10, 17),  തിരുനെല്ലി (എല്ലാ വാര്‍ഡുകളും)  എന്നിവയാണ് വയനാട്ടിലെ മറ്റ് ഹോട്ട്സ്പോട്ടുകൾ. 

11 മാസം പ്രായമായ കുഞ്ഞ് അടക്കം സംസ്ഥാനത്ത് ഇന്ന് 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് മുക്തമായ കാസര്‍ഗോഡ് പുതുതായി 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരാണ് ഇവര്‍.

content highlights: covid confirmed for 11-month-old baby in Wayanad