സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്; ഇത് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 32 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതില്‍ 23പേര്‍ക്കും കോവിഡ് ബാധിച്ചത് വിദേശത്ത് നിന്നാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന്റൈ പുതിയ ഘട്ടത്തിലേക്കാണ് സംസ്ഥാനം കടക്കുന്നത്. സമൂഹ വ്യാപനമെന്ന ഭീഷണിയെ തടുത്തുനിര്‍ത്തുകയെന്ന ദൗത്യമാണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോസിറ്റീവായതില്‍ മൂന്നുപേര്‍ മലപ്പറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നതാണ്. ഒരാള്‍ ചെന്നൈയില്‍നിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.

ഇതുവരെ സംസ്ഥാനത്ത് 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Content Highlight: 5 Cases reported in Kerala today