എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു

Air India headquarters in Delhi sealed for 2 days after employee tests positive for coronavirus

എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ അഞ്ച് OLO പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൈനയിലേക്ക് കാര്‍ഗോ ഫ്‌ളൈറ്റ് സര്‍വ്വീസ് നടത്തിയ പൈലറ്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരുന്ന വന്ദേ ഭാരത് മിഷനില്‍ പ്രവര്‍ത്തിച്ചു വരികയാണ് എയര്‍ ഇന്ത്യ. 12 രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി 64 ഫ്ലെെറ്റുകളാണ് എയര്‍ ഇന്ത്യയുടേതായി മിഷനിലുള്ളത്. കൂടാതെ അന്താരാഷ്ട്ര തലത്തിലും എയര്‍ ഇന്ത്യ കാര്‍ഗോ വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

content highlights: Air India headquarters in Delhi sealed for 2 days after employee tests positive for coronavirus