ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് 8 സംസ്ഥാനങ്ങൾ; അടച്ചിടൽ നീട്ടേണ്ടിവരുമെന്ന സൂചന നൽകി പ്രധാനമന്ത്രിയും

Eight states have asked for an extension of the lockdown

മേയ് 17ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം, തമിഴ്നാട്, ഡൽഹി മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിമാർ ഈയാവശ്യമുന്നയിച്ചത്.

രാജ്യവ്യാപകമായി കൊവിഡ് ലോക്ക് ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂചിപ്പിച്ചു. ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നൽ‌കി. 

ട്രെയിൻ, വിമാന സർവീസുകൾ ഈ മാസം തുടങ്ങരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാനയും എതിർത്തു. കൊവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്നും ഇതിനായി നമ്മൾ തയാറെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

content highlights: Eight states have asked for an extension of the lockdown