കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് നാട്ടിലെത്താന്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങി നടന്നു. മംഗലാപുരത്ത് നിന്ന് ട്രയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഇവര്‍ ഇറങ്ങിയതെന്നണ് വിവരം. ഇവരെ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
തലപ്പാടിയില്‍ നിന്നുമാണ് ഇവര്‍ കൂട്ടമായി ഇറങ്ങിയത്. ആരാണ് ഇറങ്ങാന്‍ സന്ദേശം നല്‍കിയത് എന്ന പൊലീസുകാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ചോദ്യത്തിന് ഞങ്ങള്‍ അറിഞ്ഞു എന്ന മറുപടിയാണ് സംഘം നല്‍കിയത്. കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികളുമായി പ്രത്യേക ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു.
കേരളം എടുത്ത നിലപാട് പോലെതന്നെ പാസ്സുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് അതിര്‍ത്തി കടന്ന് കര്‍ണാടകയില്‍ പ്രവേശിക്കാനാവു എന്നാണ് അതികൃതര്‍ വ്യക്തമാക്കുന്നത്. റെയില്‍വേ പാളത്തിലൂടെ നടന്ന് നീങ്ങാനുള്ള സാധ്യതയേയും അതികൃതര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ സഞ്ചരിച്ച തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതിനാല്‍ കര്‍ശന നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Migrant workers went out as a group from Kasargod without permission