രാജ്യത്ത് 24 മണിക്കൂറിനിടെ 87 കൊവിഡ് മരണം; കൊവിഡ് ബാധിതർ 70,000 കടന്നു

Total infections cross 70,000-mark, death toll rises to 2,293

രാജ്യത്ത് 24 മണിക്കൂറിനിടെ 87 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,293 ആയി. ഇന്നലെ മാത്രം 3,604 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവർ 70,756 ആയി ഉയർന്നു. ഇതില്‍ 46,008 പേര്‍ ഇപ്പോൾ ചികിത്സയില്‍ ഉണ്ട്. 22454 പേര്‍ ഇതുവരെ രോഗവിമുക്തരായി. 

രോഗം ഭേദമാകുന്നവരുടെ നിരക്ക് 31.15 ശതമാനം ആണ്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. മഹാരാഷ്ട്രയിൽ 23,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 868 പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചു. 

content highlights: Total infections cross 70,000-mark, death toll rises to 2,293

LEAVE A REPLY

Please enter your comment!
Please enter your name here