സംസ്ഥാനത്ത് 2 പൊലീസുകാർ ഉൾപ്പടെ 10 പേർക്ക് ഇന്ന് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

10 more confirmed covid cases in Kerala

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുക്കാർക്കും ഇതേ ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇവർ മലപ്പുറം, കണ്ണൂര്‍ ജില്ലക്കാരാണ്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.

490 പേർക്കാണ് ഇതുവരെ കേരളത്തിൽ രോഗം ഭേദമായത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34,447 പേര്‍ നിരീക്ഷണത്തിലുണ്ട്.  ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ ഓഗ്‌മെൻ്റഡ് സാംപിള്‍ ഉള്‍പ്പെടെ  പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെൻ്റിനല്‍ സര്‍വൈലന്‍സിൻ്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4,268 സാംപിളുകള്‍ ശേഖരിച്ചതില്‍ 4,065 സാംപിളുകള്‍ നെഗറ്റീവ് ആയി. 

content highlights: 10 more confirmed covid cases in Kerala