മദ്യ വില കൂട്ടും; 35 ശതമാനംവരെ വില കൂട്ടാന്‍ മന്ത്രിസഭ അംഗീകാരം; ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇതനുസരിച്ച് ബീയറിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില ഗണ്യമായി ഉയരും.

നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നിലവിലെ എക്സൈസ് ഡ്യൂട്ടി കെയ്സിന് 235രൂപയ്ക്ക് മുകളിലും 250രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%. 250രൂപയ്ക്കും 300നും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%, 300രൂപയ്ക്കും 400രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%, 400രൂപയ്ക്കും 500രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%, 500രൂപയ്ക്കും 1000രൂപയ്ക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%, 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യത്തിന് 23.5% എന്നിങ്ങനെയാണ്.

Content Highlight: Cabinet Ministry decided to increase Alcohol price amid Covid 19

LEAVE A REPLY

Please enter your comment!
Please enter your name here