കേന്ദ്ര പാക്കേജില്‍ എന്തൊക്കെയെന്ന് ഇന്നറിയാം; ധനമന്ത്രിയുടെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കും.

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരിലായിരിക്കും പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്‍ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കും.

Content Highlight: Finance Minister Nirmala Sitaraman will announce the economic stimulus package today

LEAVE A REPLY

Please enter your comment!
Please enter your name here