ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബെെ ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,028 ആയി. ബുധനാഴ്ച മാത്രം 66 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 40 പേരാണ് ഇതുവരെ ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചയ്ക്ക് ശേഷം മരണം ഉണ്ടായിട്ടില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതർ വ്യക്തമാക്കി.
ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. 42 ദിവസങ്ങള്‍ക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടന്നത്. അതേസമയം മുംബൈയിലെ കൊവിഡ് കേസുകള്‍ 14,787 ആയി. മഹാരാഷ്ട്രയില്‍ 24,427 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
content highlights: Dharavi coronavirus count crosses 1,000, death toll at 40