ഒരിന്ത്യ, ഒരു കൂലി; ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ വിതരണം നടത്തുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ രാ​ജ്യ​ത്തെ 25 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് 25,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 4.22 ല​ക്ഷം കോ​ടി രൂ​പ ഈ ​ഇ​ന​ത്തി​ല്‍ ചെ​ല​വി​ട്ടു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

11,002 കോ​ടി രൂ​പ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കൈ​മാ​റി. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് മു​ഖേ​ന​യാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നും തു​ക അ​നു​വ​ദി​ച്ചുവെന്നും മന്ത്രി അറിയിച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ വ​രെ കൂ​ടു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ട​ങ്ങി​യെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​രെ 10,000 കോ​ടി രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി വേ​ത​നം ന​ല്‍​കി​യെ​ന്നും ധ​ന​മ​ന്ത്രി പറഞ്ഞു.

പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

• ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കും
• സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും മി​നി​മം കൂ​ലി ഉ​റ​പ്പാ​ക്കും
• മ​ഴ​ക്കാ​ല​ത്ത് സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും
• അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍. അ​ഞ്ച് കി​ലോ ധാ​ന്യ​വും ഒ​രു കി​ലോ പ​രി​പ്പും ന​ല്‍​കും. മു​ഴു​വ​ന്‍ ചെ​ല​വും കേ​ന്ദ്രം വ​ഹി​ക്കും.
• തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും.
• ജോ​ലി സ്ഥ​ല​ത്തെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും.

Content Highlight: Finance Minister Nirmala Sitaraman declares 9 projects in the second schedule of package

LEAVE A REPLY

Please enter your comment!
Please enter your name here