രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; 78,000 കടന്ന് കൊവിഡ് കേസുകൾ

India Covid-19 tally nears 80k-mark; over 3,700 fresh cases, 134 deaths in past 24 hours

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  134 പേരാണ് മരിച്ചത്. ഇതോടെ  രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 3,722 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 78,003 ആയി ഉയര്‍ന്നു. 49,219 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 26,235 പേർക്ക് രോഗം ഭേദമായി.

33 ശതമാനം പേര്‍ രോഗമുക്തരാകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കാല്‍ലക്ഷത്തോളം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും പറയുന്നത്. സമൂഹിക വ്യാപനം ഉണ്ടായോ എന്നറിയുന്നതിനുള്ള സീറോ സര്‍വേ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വേ പത്തുദിവസം നീണ്ടുനില്‍ക്കും. കൊവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികളിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. 

content highlights: India Covid-19 tally nears 80k-mark; over 3,700 fresh cases, 134 deaths in past 24 hours

LEAVE A REPLY

Please enter your comment!
Please enter your name here