ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സൗകര്യം ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞു. 500 ലബോറട്ടറികളിലാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതില്‍ 359 സര്‍ക്കാര്‍ പരിശോധനാകേന്ദ്രങ്ങളും 145 സ്വകാര്യ ലാബുകളും ഉള്‍പ്പെടുന്നതായും മന്ത്രി അറിയിച്ചു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 80,000 കവിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരം രോഗികളുടെ വര്‍ധനവുണ്ടായെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: India tops the list with 20 million Covid tests Counsel for testing one lakh per day