കൊല്ലം കോവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ആശുപത്രി വിട്ടു

കൊല്ലം: കൊല്ലം ജില്ലയും കോവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. സംസ്ഥാനത്ത് കൂടുതല്‍ ദിവസം കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

കൊല്ലം ജില്ലയില്‍ 1,250 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Content Highlight: Kollam become free from Covid as the last patient leave fro hospital