ഗൾഫിൽ 3 മലയാളികൾ കൂടി മരിച്ചു; ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 79 ആയി

Three Malayalees died in gulf countries

ഗൾഫിൽ കൊവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തിൽ മരിച്ചു. എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽ മരിച്ചു. നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47) ദുബായിൽ മരിച്ചു. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി. 

കൊവിഡ് ബാധിച്ച് സൗദിയിൽ പത്ത് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 283 ആയി. ഇവിടെ 2,039 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുവെെത്തിൽ 6 പേർ മരിച്ചു. കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4,000 കടന്നു. ഇവിടെ ആകെ മരണം 88 ആയി. 

ഖത്തറിൽ 24 മണിക്കൂറിനിടെ 1,733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 28,272 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ബഹ്റൈനിൽ 3,839 പേരാണ് ഇനി ചികിൽസയിലുള്ളത്. 2,220 പേർ രോഗമുക്തി നേടി. പത്തുപേർ മരിച്ചു. ഒമാനിൽ ആകെ മരണസംഖ്യ 18 ആയി. 4,341 പേരാണ് ആകെ രോഗബാധിതർ. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെണ്ണായിരം കടന്നു.

content highlights: covid; Three Malayalees died in gulf countries