ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ‘മോട്ടോർ സൈക്കിള്‍ ബ്രിഗേഡ്’

Motorcycle brigade for those who violate quarantine norms

ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. അതിർത്തിയിലെ പൊലീസ് പരിശോധന കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വീടുകളില്‍ ക്വാറൻ്റീനിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 53 കേസുകള്‍ തിരുവനന്തപുരത്തും കാസര്‍കോട് 11 കേസുകളും, കോഴിക്കോട് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. ഈ സാഹചര്യത്തിലാണ് ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കുന്നത്. ക്വാറൻ്റീനിൽ കഴിയുന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക ഉയരുന്നുണ്ട്.

content highlights: Motorcycle brigade for those who violate quarantine norms

LEAVE A REPLY

Please enter your comment!
Please enter your name here