നാലാം ഘട്ട ലോക്ക് ഡൗൺ മേയ് 18 മുതൽ ആരംഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ ലഭിച്ചേക്കും. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉൾപ്പടെ അനുവദിക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ബ്ലൂപ്രിൻ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പൊതുഗതാഗത സര്‍വ്വീസുകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്.
മെട്രോ, ലോക്കൽ ട്രെയിനുകൾ, ആഭ്യന്തര വിമാനങ്ങൾ, റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തനം ആരംഭിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. പരമാവധി മേഖലകൾ തുറന്നുകൊടുക്കണമെന്ന് കേരളത്തിനൊപ്പം ആന്ധ്ര പ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ തുടങ്ങും. ഹോം ഡെലിവെറിക്കായി ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗപ്പെടുത്താം. അവശ്യസാധനങ്ങളുടെ മാത്രം ഹോം ഡെലിവറി എന്നതിലും മാറ്റമുണ്ടാകും.
ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഓട്ടോകളും ടാക്‌സികളും ഓടാന്‍ അനുവാദമുണ്ടാകും. യാത്രാ പാസുകൾ ഉണ്ടെങ്കിൽ മാത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര അനുവദിക്കും. വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഹോട്സ്പോട്ടുകളിൽ ഒരു ഇളവും അനുവദിക്കില്ല. ഹോട്സ്പോട്ടുകൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം അംഗീകരിച്ചേക്കുമെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു.
content highlights: Planes, Buses To Be Allowed In Select Areas In Lockdown 4.0, Say Sources