കേരളത്തിൽ മൺസൂൺ വെെകിയേക്കും; ജൂൺ അഞ്ചിനെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 5നു കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അനുമാനമനുസരിച്ച് കാലവർഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്. ജൂൺ ഒന്നിനാണ് മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തുന്ന ദിവസമായി കണക്കാക്കുന്നത്. 

അതേസമയം, സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പറയുന്നത് കേരളത്തില്‍ മെയ് 28 ന് മണ്‍സൂണ്‍ എത്തുമെന്നാണ്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തെ വരെ വ്യതിയാനം വരാമെന്നും അവര്‍ പറയുന്നു. 

ആൻഡമാനിൽ മേയ് 22ന് കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ. ആൻഡമാനിൽ കാലവർഷം എത്തുന്ന തീയതിയായി പരിഗണിച്ചിരുന്നത് മേയ് 20 ആയിരുന്നു. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. 

content highlights: Southwest monsoon over Kerala to be delayed by four days says IMD