സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനില്‍ പ്രവേശിച്ചു

Supreme Court Judge, Family In COVID-19 Quarantine After Cook Tests Positive

സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനിൽ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവർ ക്വാറൻ്റീനിൽ പ്രവേശിച്ചത്. പാചകക്കാരനുമായി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറൻ്റീനിൽ പ്രവേശിച്ചിട്ടുണ്ട്. 

പാചകക്കാരൻ്റെ ഭാര്യക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പാചകക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 7 മുതല്‍ പാചകക്കാരന്‍ അവധിയില്‍ ആയിരുന്നു. അവധിയില്‍ ആയിരുന്ന കാലയളവില്‍ ആണ് കൊവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനിൽ പ്രവേശിച്ചത് എന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയിലെ ഒരു ക്ലാസ് 4 ജീവനക്കാരന് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പടെ നിരവധി കോടതി ജീവനക്കാര്‍ ക്വാറൻ്റീനിൽ  പ്രവേശിച്ചിരുന്നു.

content highlights: Supreme Court Judge, Family In COVID-19 Quarantine After Cook Tests Positive